ലവ് ജിഹാദിനെതിരെ : ഗുജറാത്ത് സർക്കാർ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് നിയമ വിരുദ്ധം

ഗാന്ധിനഗർ: ലവ് ജിഹാദ് പോലെയുള്ള സാമൂഹിക തിന്മയ്ക്കെതിരെ പുതിയ വിവാഹ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസ്സാക്കി നഗുജറാത്ത് സർക്കാർ. പത്തുവര്‍ഷം വ​രെ തടവും അഞ്ചുലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമെന്ന് സർക്കാർ പറഞ്ഞു. നിയമം ജൂണ്‍ 15 ന് നിലവില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയിലായിരുന്നു ഗുജറാത്ത് നിയമസഭയില്‍ നിയമം പാസാക്കപ്പെട്ടത്. ഇതോടെ ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാനപങ്ങള്‍ക്കുമെതിരേ നടപടിയുണ്ടാകും.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയില്‍ നിയമം പാസാക്കിയത്. കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നിയമഭേദഗതിയെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍​ശനം. ക​ഴിഞ്ഞ വര്‍ഷം ലവ് ജിഹാദിനെതിരെ ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണം നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group