സമൂഹത്തിൽ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ പരിഗണിക്കണം; മാര്‍ മാത്യു മൂലക്കാട്ട്

സമൂഹത്തിൽ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ പരിഗണിക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്.അവരെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിയുള്ളവരുടെ കുടുംബ സംഗമത്തിന്റെയും ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു ആര്‍ച്ചുബിഷപ്പ്.

ഭിന്നശേഷിയുള്ള വ്യക്തികളെ കാരുണ്യത്തോടും വാത്സല്യത്തോടും ശുശ്രൂഷിക്കുവാനും അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ ഭാഗമായി അഭിമാനത്തോടെ ജീവിക്കുവാനുള്ള സാഹചര്യവും ഒരുക്കി കൊടുക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വിശിഷ്ഠാതിഥിയായി പങ്കെടുത്തു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. ചിക്കാഗോ രൂപത വികാരി ജനറാള്‍ വെരി. ഫാ. തോമസ് മുളവനാല്‍, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പേടത്ത് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതി അവശ്യമരുന്ന് വിതരണോദ്ഘാടനവും ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനവും നടത്തപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group