ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും വെടിവെയ്പ്പ്..

ലാഹോർ ഇസ്ലാം ഭീകരതയുടെ മറ്റൊരു മുഖം കൂടി പാക്കിസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.പാക്കിസ്ഥാനിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയും ക്രൈസ്തവ ഭവനങ്ങൾക്ക് നേരെയും മുസ്ലീo സംഘങ്ങൾ വെടിവെപ്പ് നടത്തി.ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് അക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ക്രൈസ്തവർ കൂടുതലും പാർക്കുന്ന ലാഹോർ സിറ്റിയിലാണ് സംഭവം നടന്നത്.
പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെയും ആക്രമണമുണ്ടായി.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.30ഓടുകൂടിയാണ് ആയുധധാരികളായ മുസ്ലിം സംഘങ്ങൾ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്.
സംഭവം ഉടൻതന്നെ പോലീസിനെ അറിയിച്ചെങ്കിലും പോലീസ് അധികാരികൾ രാത്രി എട്ടുമണിയോടെയാണ് സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്യുവാൻ അധികാരികൾ തയ്യാറാവാത്തതിനാൽ പ്രതിഷേധത്തിലാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group