പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ ആഫ്രിക്കയിൽ സ്കൂൾ ഒരുങ്ങുന്നു…

ലൈബിരിയ: ക്രൈസ്തവ വിരുദ്ധതയുടെ വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്ന ആഫ്രിക്കയിൽനിന്ന് പ്രതീക്ഷയുടെ മറ്റൊരു വാർത്ത റിപ്പോർട്ട് ചെയ്യുന്നു.ആഫ്രിക്കയിലെ ലൈബിരിയിൽ ക്രൈസ്തവ മിഷനറിമാരുടെ നേതൃത്വത്തിൽ സ്കൂൾ നിർമ്മിക്കുന്നു .എല്ലാവരുടെയും നന്മയ്ക്കായി യേശുവിന്റെ സുവിശേഷത്തിന് സാക്ഷ്യo നൽകുവാൻ പുതിയ കത്തോലിക്കാ സ്കൂൾ ആരംഭിക്കാൻ പോവുകയാണെന്നും ഇതിനായുള്ള അനുവാദം ഗ്രാമത്തലവൻ ഉറപ്പുനൽകിയിട്ടുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷനുകളുടെ (SMA) പുരോഹിതനായ ഫാദർ ലോറൻസോ സ്നൈഡറ് പറഞ്ഞു.സ്കൂൾ നിർമിക്കുന്നതിൽ സമൂഹത്തിലെ മറ്റു മതസ്ഥർ സഹകരിക്കുന്നുണ്ടെന്നും, ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സ്കൂൾ വരുന്നതിലൂടെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ പുരോഗതിക്കും കത്തോലിക്കാ സ്കൂളിന്റെ വരവ് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്കൂളിന് വേണ്ട സാമ്പത്തിക സഹായം നൽകുന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group