കുരിശടി പൊളിച്ചു മാറ്റുവാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍…

തിരുവനന്തപുരം:വിഴിഞ്ഞം കരിമ്പളിക്കരയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ അന്തോണീസിന്റെ കുരിശടി പൊളിച്ച്‌ നീക്കാനുള്ള നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍.തുറമുഖ നിർമാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി കുരിശടി പൊളിച്ചുമാറ്റാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടിയ്ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കലക്ടര്‍ പ്രദേശവാസികളെ അറിയിച്ചത്. ഇതിന് പിന്നാലേയാണ് സ്ത്രീകള്‍ അടക്കം നിരവധി വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group