ബസ്, വിമാന ടിക്കറ്റ് നിരക്കുകളിൽ വൻവർധന

ഓണം ആഘോഷിക്കുവാൻ നാട്ടിലേക്ക് എത്തുന്ന പ്രവാസി മലയാളികളെ പ്രതീക്ഷിച്ച് ബ​​സ്, വി​​മാ​​ന ടി​​ക്ക​​റ്റ്നി​​ര​​ക്കു​​ക​​ള്‍ കു​​ത്ത​​നേ ഉ​​യ​​ര്‍ത്തി.

ട്രെ​​യി​​ന്‍ ടി​​ക്ക​​റ്റു​​ക​​ള്‍ ആ​​ഴ്ച​​ക​​ള്‍ക്കു​​ മു​​മ്പേ തീ​​ര്‍ന്നു. ഇ​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഇ​​ത​​ര സ​​ര്‍വീ​​സു​​ക​​ളു​​ടെ മു​​ത​​ലെ​​ടു​​പ്പ്.

ഡ​​ല്‍ഹി​​യി​​ല്‍ നി​​ന്ന് കൊ​​ച്ചി​​ക്ക് വി​​മാ​​ന​​നി​​ര​​ക്ക് 6000 രൂ​​പ ആ​​യി​​രു​​ന്ന​​ത് ഓ​​ണ​​ക്കാ​​ല​​മാ​​യ​​തോ​​ടെ 8500 മു​​ത​​ല്‍ 12500 വ​​രെ​​യാ​​യി ഉ​​യ​​ര്‍ന്നു. 3000 രൂ​​പ​​യ്ക്ക് ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍ നി​​ന്ന് കൊ​​ച്ചി​​ക്ക് സ​​ര്‍വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ 4200 രൂ​​പ മു​​ത​​ലാ​​ണ് ടി​​ക്ക​​റ്റ് ന​​ല്‍കു​​ന്ന​​ത്.

ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ തു​​ട​​ങ്ങി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള അ​​വ​​സ്ഥ​​യും വ്യ​​ത്യ​​സ്ത​​മ​​ല്ല. ഉ​​ത്സ​​വസീ​​സണോട​​നു​​ബ​​ന്ധി​​ച്ച് മു​​ന്‍കൂ​​ട്ടി ബു​​ക്ക് ചെ​​യ്യു​​ന്ന സം​​വി​​ധാ​​ന​​വും പ​​ല ഏ​​ജ​​ന്‍സി​​ക​​ളും താ​​ത്കാ​​ലി​​ക​​മാ​​യി നി​​ര്‍ത്തിവ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ഓ​​ണ​​ത്തോ​​ട​​ടു​​ത്തു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ തു​​ക​​യി​​ല്‍ ഇ​​നി​​യും വ​​ര്‍ധ​​ന​​യു​​ണ്ടാ​​കു​​മെ​​ന്ന് യാ​​ത്ര​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. ചെ​​ന്നൈ​​യി​​ല്‍ നി​​ന്ന് എ​​റ​​ണാ​​കു​​ള​​ത്തെ​​ത്താ​​ന്‍ 1800 രൂ​​പ മു​​ത​​ല്‍ 2000 രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു നേ​​രത്തേ ഈ​​ടാ​​ക്കി​​യി​​രു​​ന്ന​​തെ​​ങ്കി​​ല്‍ നി​​ല​​വി​​ല്‍ 2500 രൂ​​പ മു​​ത​​ലാ​​ണ് ടി​​ക്ക​​റ്റ് നി​​ര​​ക്ക്. അ​​വ​​ധി​​ക്കാ​​ല​​ത്തെ യാ​​ത്ര​​ച്ചെ​​ല​​വ് താ​​ങ്ങാ​​നാ​​കാ​​തെ യാ​​ത്ര മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് പ​​ല​​രും.

വി​​ദ്യാ​​ര്‍ത്ഥിക​​ളും വി​​വി​​ധ മേ​​ഖ​​ല​​യി​​ല്‍ തൊ​​ഴി​​ല്‍ ചെ​​യ്യു​​ന്ന​​വ​​രും ഇ​​തി​​ലു​​ണ്ട്. കേ​​ര​​ള​​ത്തി​​ലേ​​ക്ക് കെ​​എ​​സ്ആ​​ര്‍ടി​​സി സ​​ര്‍വീ​​സു​​ക​​ള്‍ ന​​ട​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും നാ​​മ​​മാ​​ത്ര​​മാ​​യ ഇ​​വ​​യു​​ടെ ടി​​ക്ക​​റ്റു​​ക​​ള്‍ വ​​ള​​രെ നേ​​രത്തേ ബു​​ക്ക് ചെ​​യ്തുപോ​​യി​​ട്ടു​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group