മണിപ്പുരിലെ കലാപബാധിതർക്ക് നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വനിതാ ജഡ്ജിമാരുടെ മൂന്നംഗ മേൽനോട്ട സമിതി ആവശ്യപ്പെട്ടു.
കലാപവുമായി ബന്ധപ്പെട്ട് മുൻ ജമ്മു-കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഗീതാ മിത്തലിന്റെ അധ്യക്ഷതയിലുള്ള മേൽനോട്ട സമിതി മൂന്ന് റിപ്പോർട്ടുകളാണ് ഇന്നലെ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
റിപ്പോർട്ട് വിശദമായ പഠനത്തിന് വിധേയമാക്കിയശേഷം സമിതിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൂന്ന് റിപ്പോർട്ടുകളുടെയും പകർപ്പ് ബന്ധപ്പെട്ട എല്ലാ അഭിഭാഷകർക്കും നൽകണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കലാപത്തിൽ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ടവർക്ക് രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് നോഡൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് മണിപ്പുർ അഡ്വക്കറ്റ് ജനറലിന് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് ഇരകൾക്കുവേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവറിനെ സുപ്രീംകോടതി ചുമതലപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group