ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ

ഡൽഹിയിൽ വായുമലിനീകരണം ഗുരുതരാവസ്ഥയിൽ. നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലിക്ക് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തിൽ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാൽ ആളുകൾ പടക്കംപൊട്ടച്ചതോടെയാണ് വീണ്ടും മോശമാകാൻ ഇടയാക്കിയത്.

ബാവന, നരേല, രോഹിണി, ആർ.കെ പുരം, ദ്വാരകനരേല, ഒഖ്ലനരേല തുടങ്ങിയ സ്ഥലങ്ങളിൽ വായു​ഗുണനിലവാര സൂചിക 400ന് മുകളിലാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group