മുംബൈയില്‍ ജാഗ്രത നിര്‍ദേശം

കോളാബയിലെ ചബാദ് ഹൗസിന്റെ ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിൽ മുംബൈയില്‍ ജാഗ്രത നിര്‍ദേശം നല്‍കി.

ചബാദ് ഹൗസിന് ചുറ്റും പൊലീസിനെ വിന്യസിച്ചു.

2008 മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു ചാബാദ് ഹൗസ്. രാജസ്ഥാനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെ പൂനെയില്‍ വച്ച് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത രണ്ട് ഭീകരരില്‍ നിന്നാണ് ചബാദ് ഹൗസിന്റെ ചിത്രങ്ങള്‍ ലഭിച്ചത്. മാധ്യപ്രദേശിലെ രത്‌ലം സ്വദേശികളായ മുഹമ്മദ് ഇമ്രാന്‍ യൂനുസ് ഖാന്‍, മുഹമ്മദ് യൂനുസ് യാക്കൂബ് സകി എന്നീ രണ്ടു പേരെയാണ് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group