ഇന്ത്യൻ യുദ്ധകപ്പലുകള്‍ ദക്ഷിണ ചെെനാക്കടലില്‍; മുന്നറിയിപ്പുമായി ചൈന

ചൈനയും ഫിലിപ്പീന്‍സും തമ്മില്‍ തര്‍ക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യയുടെയും ഫിലിപ്പീന്‍സിന്റെയും നേതൃത്വത്തില്‍ നടക്കുന്ന നാവികാഭ്യാസത്തിനെതിരെ ചൈന രംഗത്ത്.

ഇന്ത്യയും ഫിലിപ്പീന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം ലോക രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്ന് മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇത് സംബന്ധിച്ച്‌ ചൈനീസ് അധികൃതര്‍ വ്യാഴാഴ്ച പ്രസ്താവന ഇറക്കുകയും ചെയ്തു.

ഇന്ത്യന്‍ യുദ്ധ കപ്പലുകളും ഫിലിപ്പീന്‍സ് നാവിക കപ്പലുകളും തമ്മിലുള്ള നാവിക അഭ്യാസങ്ങളെ സംബന്ധിച്ചും തുടര്‍ന്ന് ഫ്രഞ്ച് നാവികസേനയുമായി ഫിലിപ്പീന്‍സ് നടത്താന്‍ ഉദ്ദേശിക്കുന്ന വ്യോമാഭ്യാസത്തെക്കുറിച്ചും ചൈന പ്രതികരിച്ചു. ഈ വസ്തുതകള്‍ ചൈനീസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയര്‍ കേണല്‍ വു ക്വിയാന്‍ വ്യക്തമാക്കി. സൈനിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ട രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മറ്റു രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമോ എന്ന ആശങ്കയുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു. ഈ സൈനിക അഭ്യാസങ്ങള്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരമാകരുതെന്നാണ് ചൈനയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു രാജ്യങ്ങളുമായി ഫിലിപ്പീന്‍സ് നടത്തുന്ന സൈനിക സഹകരണങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിന്റെയും ചൈനയുടെയും നാവികസേനകള്‍ തമ്മില്‍ വര്‍ക്ക് നടക്കുന്ന ക്ഷിണ ചൈനാ കടലിന്റെ ഭാഗങ്ങളില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലില്‍ ഇരു നാവികസേനകളും പലതവണ മുഖാമുഖം വന്നിട്ടുമുണ്ട്. അടുത്തിടെ ഈ ഭാഗങ്ങളുടെ നിയന്ത്രണം ബീജിംഗ് അവകാശപ്പെട്ടതിനെത്തുടര്‍ന്ന് ഫിലിപ്പീന്‍സിന്റെയും ചൈനയുടെയും നാവിക കപ്പലുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. തക്കപ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദവുമായി മനിലയും രംഗത്തെത്തിയിരുന്നു.

ഈ മാസം ആദ്യം തങ്ങളുടെ കപ്പലുകളെ ആക്രമിക്കാന്‍ ചൈനീസ് കപ്പലുകള്‍ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീന്‍സ് നാവികസേന ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളും ഈ പ്രദേശങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ച്‌ രംഗത്തുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group