മുഴുവന്‍ എ പ്ലസ് നേടിയവര്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലും പുറത്ത്‌

മലബാര്‍ ജില്ലകളില്‍ രണ്ടാം അലോട്ട്മെന്റിലും എല്ലാവിഷയത്തിലും എപ്ലസ് നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്ന് പരാതി.

ആദ്യ അലോട്ട്മെന്ററില്‍ സീറ്റ് ലഭിക്കാത്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹയ അഷ്റഫും കയ്യൂര്‍ താഴെ ചൊവ്വ സ്വദേശി സഞ്ജനക്കും ഇത്തവണയും സീറ്റ് ലഭിക്കാത്തതിന്റെ വേദനയിലാണ്. വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇപ്പോഴും + 1 പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്.

10 സ്കൂളുകള്‍ ഓപ്ഷനായി നല്‍കിയിട്ടും രണ്ടാം അലോട്ട്മെന്റിലും കണ്ണൂര്‍ താഴെ തെരു സ്വദേശി നിമ പ്രവീണിന് പ്രവേശനം ലഭിച്ചില്ല. എപ്ലസ് നേടിയിട്ട് കാര്യമെന്തൊണ് നിമ ചോദിക്കുന്നത്.

‘കലോത്സവത്തിന് പോയി സംസ്ഥാനതലത്തില്‍ എ ഗ്രേഡുണ്ട്. ട്രയല്‍ അലോട്ട്‌മെന്റിലും ആദ്യത്തെ അലോട്ട്‌മെന്റിലും രണ്ടാമത്തെ അലോട്ട്‌മെന്റിലും സീറ്റ് ലഭിച്ചില്ല. ഇത്രയും കഷ്ടപ്പെട്ട് പഠിച്ചും ഗ്രേസ് മാര്‍ക്ക് കിട്ടിയിട്ടും ഒരു കാര്യമുണ്ടായില്ല. എന്നേക്കാള്‍ കുറവ് ഗ്രേഡുള്ളവര്‍ക്ക് സീറ്റ് ലഭിച്ചു’. സീറ്റ് കിട്ടാത്തതില്‍ നല്ല നിരാശയുണ്ടെന്നും നിമ പറഞ്ഞു.

അതേസമയം, മുഴുവൻ വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചവര്‍ക്കും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന് സമ്മതിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് കണക്കെടുത്ത് നടപടിയെടുക്കും. പ്രവേശനം തുടങ്ങി രണ്ടാഴ്ചക്കകം പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group