ലേബർ ക്യാമ്പുകളിൽ നിരന്തരമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന ചൈനീസ് ബിഷപ്പ് കാലംചെയ്തു

ചൈന:സാംസ്കാരിക വിപ്ലവകാലത്ത് ലേബർ ക്യാമ്പുകളിൽ വർഷങ്ങളോള കഴിയാൻ നിർബന്ധിതനാവുകയും ശിക്ഷ അനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ചൈനീസ് റിട്ടയേർഡ് ബിഷപ്പ്, സ്റ്റീഫൻ യാങ് സിയാങ്തായ് അന്തരിച്ചു.

വിശ്വാസികൾക്കൊപ്പം നിൽക്കുകയും വത്തിക്കാനെ അംഗീകരിക്കുകയും സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ചൈനയിലെ സഭയിൽ അംഗമാകാതിരിക്കുകയും ചെയ്തതിനാണ് നീണ്ട 15 വർഷക്കാലം ലേബർ ക്യാമ്പുകളിൽ അദ്ദേഹത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.1922 നവംബർ 17 -ന് ഹെബെ പ്രവിശ്യയിലെ വുവാൻ നഗരത്തിലാണ് സ്റ്റീഫൻ യാങ് സിയാങ്തായ് ജനിച്ചത്. 1949 ആഗസ്റ്റ് 27 -ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, നിരവധി തവണ പോലീസിന്റെ പിടിയിൽ പെടുകയും വർഷങ്ങളോളം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ ദൈവാലയങ്ങളും കുരിശുകളും ക്രിസ്തീയചിഹ്നങ്ങളും തകർക്കുന്ന ചൈനീസ് സർക്കാരിന്റെ നടപടിയെ അദ്ദേഹം ധീരതയോടെ എതിർക്കുകയും അപലപിക്കുകയും ചെയ്തിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group