അഞ്ച് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

അഞ്ച് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.

മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക. ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 11 മണിക്ക് അദ്ദേഹം അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ഒഴികെ ബാക്കിയുള്ള നാല് ട്രെയിനുകള്‍ വെര്‍ച്വല്‍ ആയാണ് അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുക.

റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്സ്പ്രസ്, മഡ്ഗാവ്-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, ധാര്‍വാഡ്-ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, റാഞ്ചി-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group