കോവിഡ് രോഗികളെ ചികിത്സിക്കാൻ യുവ സന്യാസിനിയും….

കോട്ടയം :കോവിഡ്-19ന് ഹോമിയോ ചികിത്സ ഫലപ്രദമാണെന്ന് ചികിത്സയിലൂടെ തെളിയിക്കുകയാണ് ഇടുക്കിക്കാരിയായ ഈ മിടുക്കി യുവസന്യാസിനി…. ഇടുക്കി എഴുകുംവയൽ ജയമാതാ ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ സി.ഡെനി മരിയ എസ്.എച്ച്.ആണ് കോവിഡ് രോഗികളെ ചികിത്സിക്കാൻ ഹോമിയോ രീതികളുമായി രംഗത്തുള്ളത്…. പോസ്റ്റ് കോവിഡ് ചികിത്സ,കോവിഡ് പ്രതിരോധ ചികിത്സ, പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നവർക്കുള്ള പ്രതിരോധ ചികിത്സ എ,ബി,കാറ്റഗറിയിലുള്ള കുട്ടികൾക്ക് ഫോൺ /വീഡിയോ കൺസൾട്ടേഷൻ എന്നിവ ക്ലിനിക്കിൽ ഒരുക്കിയിരിക്കുക യാണ് ഈ യുവ സന്യാസിനി….. ഇടുക്കി എസ് എച്ച് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ഏതാനും നാളുകൾക്ക് മുമ്പാണ് എഴുകുംവയലിൽ ജയമാതാ ഹോമിയോ ക്ലിനിക് ആരംഭിച്ചത്. കോവിഡിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ഉണ്ടെന്ന് ഡോക്ടർ സിസ്റ്റർ ഡെനി മരിയ പറയുന്നു….
മാംഗ്ലൂർ ഫാദർ മുള്ളേഴ്സ് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ സിസ്റ്റർ ഡാനി
ഇടുക്കി മാവടി പുരയിടത്തിൽ
ജോസ് -മേരി ദമ്പതികളുടെ മകളും
നവജ്യോതി പ്രോവിൻസ് അംഗവുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group