ഫാ.ആന്റോ കണ്ണമ്പുഴ (52)തിരുസന്നിധിയിലേക്ക് യാത്രയായി…

കോട്ടയം :പ്രശസ്ത വചനപ്രഘോഷകനും കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറുമായിരുന്ന ഫാ.ആൻ്റോ കണ്ണമ്പുഴ വിസി (52) അന്തരിച്ചു.
കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു..ഇന്ന് ഉച്ചകഴിഞ്ഞ് 2.53 നായിരുന്നു അന്ത്യം.ഫാ.ആൻ്റോ കഴിഞ്ഞ ഏതാനും ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
വെൻറിലേറ്റർ സഹായത്തോടെയാണ് അച്ചൻ്റെ ജീവൻ നിലനിർത്തിയിരുന്നത്.കോയമ്പത്തൂരിൽ വച്ച് രോഗം സ്ഥിരീകരിച്ച ശേഷം രണ്ടാഴ്ചമുമ്പ് ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ശക്തമായ വചന പ്രഘോഷണത്തിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും അനേകർക്ക് ആശ്വാസം പകർന്ന ഫാ. ആൻ്റോയുടെ നിര്യാണം സഭയ്ക്ക് തീരാനഷ്ടമാണ്.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ , പോട്ട പോപ്പുലർ മിഷൻ ഡയറക്ടർ എന്നീ നിലകളിലും അച്ചൻ സേവനം അനുഷ്ഠിച്ചിരുന്നു…കഴിഞ്ഞ ആറു വർഷമായി
കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറായിരുന്നു ഫാ.ആൻ്റോ.
ഹല്ലേലുയ്യാ മിനിസ്ട്രീസിന്റെ പേജിലൂടെ,
”വിശുദ്ധ അന്തോനീസ് ”അടക്കം നിരവധി സോഷ്യൽ മീഡിയ കൂട്ടായ്മകളിലൂടെയും അച്ചൻ വചനം പങ്കുവച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group