ക്രോധം മനുഷ്യബന്ധങ്ങളെ തകർക്കുന്ന വിനാശകരമായ ദുശ്ശീലം : മാർപാപ്പാ

നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങൾ അവസരം കൊടുക്കരുത്….. സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടും കൂടെ നിങ്ങൾ ഉപേക്ഷിക്കുവിൻ. ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതു പോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ.”-
എന്ന തിരുവചനത്തെ അടിസ്ഥാനമാക്കി ക്രോധം മനുഷ്യബന്ധങ്ങളെ തകർക്കുന്ന വിനാശകരമായ ദുശ്ശീലമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

കോപം അതിന്റെ ഏറ്റവും രൂക്ഷമായ പ്രകടനത്തിൽ, സന്ധിയില്ലാത്ത ഒരു ദുഷ്പ്രവൃത്തിയാണ്.

ജോലിസ്ഥലത്ത് ശാന്തതയും സംയമനവും പ്രകടിപ്പിച്ചുകൊണ്ട് ദേഷ്യം അടക്കിനിർത്തുന്ന വ്യക്തികളുണ്ട്, എന്നാൽ ഒരിക്കൽ വീട്ടിലെത്തിയാൽ അവർ ഭാര്യയ്ക്കും കുട്ടികൾക്കും അസഹനീയ വ്യക്തികളായിത്തീരുന്നു. കോപം പടർന്നു കയറുന്ന ഒരു ദോഷമാണ്: നമ്മുടെ യുക്തികൾക്കും ചിന്തകൾക്കും കടിഞ്ഞാണിടാൻ കഴിയാതെ, ഇത് നമ്മുടെ ഉറക്കം കെടുത്തുകയും നമ്മുടെ മനസ്സിനെ നിരന്തരം അലട്ടുകയും ചെയ്യുമെന്നും മാർപാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group