ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് എസ് ബിയിൽ നൽകുന്നത് : മാർ ജോർജ് ആലഞ്ചേരി

ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് എസ് ബിയിൽ നൽകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും നടത്തി. മുൻമന്ത്രി കെ.സി. ജോസഫ് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. അലുമ്നൈ അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ. എം. മാത്യു അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇൻകം ടാക്സ് ചീഫ് കമ്മീഷണർ ഷാജി പി ജേക്കബ്, ബാംഗ്ലൂർ ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് ഡോ. എ. കെ. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്ന പ്രഫ. റോയി ജോസഫ്, പ്രഫ. ആന്റണി ജോസഫ്, ഡോ. സോണി കണ്ടങ്കരി, ഡോ. ജോസഫ് ജോബ്, കെ.ടി. ചാക്കോ എന്നിവരെ മാനേജർ ഫാ. ഡോ. ജെയിംസ് പാലക്കൽ ആദരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group