ഏപ്രിൽ 05: വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍

 

ഒരു പ്രഭു കുടുംബത്തിൽ ജനിച്ച വിന്‍സെന്‍റ് ഫെറെര്‍1367 ഫെബ്രുവരി 5ന് ഒരു ഡൊമിനിക്കന്‍ സന്യാസിയായി. പിറ്റേ വര്‍ഷം വിശുദ്ധന്‍ ബാഴ്സിലോണയിലേക്ക്‌ മാറുകയും, 1370-ല്‍ ലെരിഡായിലെ ഡൊമിനിക്കന്‍ ഭവനത്തില്‍ തത്വശാസ്ത്ര അദ്ധ്യാപകനായി മാറുകയും ചെയ്തു. 1373-ല്‍ വിശുദ്ധന്‍ ബാഴ്സിലോണയില്‍ തിരിച്ചെത്തി. ഇതിനോടകം തന്നെ വിശുദ്ധന്‍ ഒരു പ്രസിദ്ധനായ സുവിശേഷകനായി മാറികഴിഞ്ഞിരുന്നു. 1377-ല്‍ വിശുദ്ധനെ കൂടുതല്‍ പഠനത്തിനായി ടൌലോസിലേക്കയച്ചു.
യഹൂദന്‍മാര്‍ക്കിടയിലും, മൂറുകള്‍ക്കിടയിലും വളരെ വലിയ രീതിയില്‍ വിശുദ്ധന്‍ സുവിശേഷപ്രഘോഷണം നടത്തി. മാത്രമല്ല വല്ലാഡോളിഡിലെ റബ്ബിയെ അദ്ദേഹം ക്രിസ്തീയവിശ്വാസത്തിലേക്ക് കൂട്ടികൊണ്ട് പോയി. പിന്നീട് ബുര്‍ഗോസിലെ മെത്രാനായി മാറിയത് ഈ റബ്ബിയായിരിന്നു. സ്പെയിനിലെ യഹൂദന്‍മാരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചു.
പശ്ചാത്തപിച്ചവരും സ്വയം പീഡിപ്പിക്കുന്നവരുമടങ്ങുന്ന ഏതാണ്ട് 300 മുതല്‍ 10,000 ത്തോളം വരുന്ന അനുയായിവൃന്ദം വിശുദ്ധനു ഉണ്ടായിരുന്നു.
1419 ഏപ്രില്‍ 5ന് ബ്രിട്ടാണിയിലെ വാന്നെസിയില്‍ വെച്ചാണ് വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍ നിത്യസൗഭാഗ്യത്തിലേക്ക് യാത്രയായത് . തിരുശേഷിപ്പുകള്‍ ഇപ്പോഴും അവിടെയുണ്ട് . കാലിക്സ്റ്റസ് രണ്ടാമന്‍ പാപ്പായാണ് 1455-ല്‍ വിന്‍സെന്‍റ് ഫെറെറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group