എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തിനുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചുബിഷപ്പ് സിറിൾ വാസിൽ എസ്. ജെ.യുടെ കത്ത്..

പ്രിയ സഹോദരീ സഹോദരന്മാരേ

നമ്മുടെ കർത്താവായ ഈശോമിശിഹായുടെ പിറവിത്തിരുന്നാൾ മനുഷ്യരാശിയോ ടുള്ള ദൈവസ്നേഹത്തിൻ്റെ രഹസ്യത്തിലേയ്ക്ക് നമ്മെ ഒരിയ്ക്കൽക്കൂടി കൊണ്ടുവരുന്നു. ദൈവത്തിന്റെ ഏകജാതനായ പുത്രൻ മനുഷ്യശരീരം സ്വീകരിക്കുന്നു. ഈ ശരീരത്തിൽ സ്വയം വെളിപ്പെടുത്തുന്നു. അതിൻ്റെ എല്ലാ ബലഹീനതകളും പരിമിതികളും ഉൾക്കൊള്ളുന്നു. ദൈവശാസ്ത്രപരമായ അർത്ഥത്തിൽ, മിശിഹായുടെ മൗതികശരീരം എന്നാണ് സഭയെ നാം വിളിക്കുന്നത്.

ഈ ശരീരത്തിനും അതിൻ്റേതായ പരിമിതികളും ബുദ്ധിമുട്ടുകളുമുണ്ട്. എന്നിരുന്നാലും, ഇത് എല്ലായ്പ്പോഴും മിശിഹായുടെ ജനത്തിനിടയിൽ അവൻ്റെ സാന്നി ദ്ധ്യത്തിന്റെ ദൃശ്യമായ അടയാളമാണ്.

2023 ഡിസംബർ 7 ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയിൽനിന്ന് ഒരു പ്രത്യേക സന്ദേശം ലഭിച്ച എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഈ പിറവിത്തിരുന്നാളിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. തൻ്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് അസന്നിഗ്ദ്ധവും തീക്ഷ്‌ണവുമായ വാക്കുകളിൽ എല്ലാ അത്മായരേയും സമർപ്പിതരേയും, എല്ലാറ്റിലുമുപരി യായി, വൈദികരെയും കത്തോലിക്കാസഭയുമായുള്ള ഐക്യം ദൃശ്യമായ അടയാളത്തിലൂടെ പ്രകടിപ്പിക്കാൻ ക്ഷണിച്ചിരിക്കുകയാണ്. അതായത്, സിനഡിൻ്റെ തീരുമാനമനുസരിച്ച് വിശുദ്ധകുർബ്ബാന അർപ്പിക്കുക. ഇത് കേവലം ചില നിയമങ്ങൾ പാലിയ്ക്കുന്ന പ്രശ്‌നമല്ല, മറിച്ച്, അതിലുപരി, സഭയുടെ ഐക്യത്തെ ബാധിക്കുന്ന ഒരു കാര്യമാണ്. വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറയുന്നു: “സഭയാകുന്ന ക്രിസ്തു‌വിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാൽ തൻ്റെതന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും.”(Cf. 1 കോറി 11 : 29). ഈ വാക്കുകൾ അദ്ദേ ഹത്തിന്റെ കല്പ‌നകൂടിയായ സന്ദേശത്തിൻ്റെ അർത്ഥത്തെക്കുറിച്ച് ഒരു സംശയത്തിനും ഇട നൽകുന്നില്ല. മാർപ്പാപ്പ വൈദികരെ അഭിസംബോധന ചെയ്‌തുകൊണ്ട് ഇങ്ങനെ ചോദി ക്കുന്നു: “വൈദികരേ, നിങ്ങളുടെ തിരുപ്പട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക. നിങ്ങളുടെ സഭയുടെ പാതയിൽനിന്ന് നിങ്ങൾ വ്യതിചലിച്ചുപോകാതെ സിനഡിന്റെയും നിങ്ങളുടെ മെത്രാന്മാരുടെയും മേജർ ആർച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ച രിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുക.”

വളരെ വ്യക്തമായ ഈ വാക്കുകളിൽ ആർക്കെങ്കിലും സംശയമോ എതിർപ്പോ എങ്ങ നെയുണ്ടാകും? മുൻകാലങ്ങളിൽ മാർപ്പാപ്പയുടെ കത്തുകൾ നിരസിച്ചതിനെ ന്യായീകരിച്ചു കൊണ്ട് ആരൊക്കെയോ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്: ‘പരിശുദ്ധ പിതാവ് ഇവിടത്തെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ എഴുതിയതാണവ. അതായത് എറണാകുളം-അ ങ്കമാലി അതിരൂപതയിലെ മുഴുവൻ യാഥാർത്ഥ്യവും അറിയാതെ എഴുതിയതിനാൽ അവയിൽ ധാരാളം തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. അതുമല്ലെങ്കിൽ അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം അവ അങ്ങനെ എഴുതിയ ത്.’ തന്റെ സന്ദേശത്തിൽ മാർപാപ്പ തന്നെ ഈ തെറ്റിദ്ധാരണകൾ തിരുത്തുന്നുണ്ട്. “നിങ്ങളെ ബോധ്യപ്പെടുത്താനായി വർഷങ്ങളായി മുന്നോട്ടുവച്ച കാരണങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം സമയമെടുത്ത് പഠിച്ചു.” എന്തുകൊണ്ടാണ് നിങ്ങൾക്ക് ഒരു വീഡിയോ സന്ദേശം അയയ്ക്കാൻ മാർപാപ്പ തീരുമാനിച്ചത്? അദ്ദേഹംതന്നെ അത് വിശദീകരിക്കുന്നു. “കാരണം മാർപാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനി ആർക്കും സംശയം വരാൻ ഇടയാകരുത്.”

പ്രിയ സഹോദരീസഹോദരന്മാരേ, പ്രിയ വൈദികരേ, സഭയോടുള്ള നമ്മുടെ സ്നേഹവും, റോമിലെ മെത്രാനായ ഫ്രാൻസിസ് മാർപാപ്പയോടുള്ള നമ്മുടെ സ്നേഹവും വിശ്വസ്തതയും വാക്കുകളിലൂടെ മാത്രമല്ല, മറിച്ച് ഉചിതമായ പ്രവർത്തികളിലൂടെയും നമുക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതും പ്രകടിപ്പിക്കേണ്ടതുമായ സമയം വന്നുകഴിഞ്ഞു. സഹോദരങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കാനും പഠിപ്പിക്കാനും ദൈവജനത്തെ നയിക്കാനും കർത്താവ് തന്റെ ശിഷ്യനായ പത്രോസിനെയും അവൻ്റെ പിൻഗാമികളെയും നിയോഗിച്ചുവെന്ന് നാം യഥാർത്ഥത്തിൽ വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ, മിശിഹായോടും അവന്റെ സഭയോ ടുമുള്ള സ്നേഹം ഒരു പ്രാദേശിക ആചാരത്തോടുള്ള അടുപ്പം ത്യജിക്കാൻ നമ്മെ ശക്ത രാക്കേണ്ടതാണ്. അത് നമുക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിലും, ആഴത്തിൽ നമ്മിൽ വേരൂ ന്നിയതും ആത്മീയമായി ഉപയോഗപ്രദവുമാണെങ്കിലും പരിശുദ്ധപിതാവിനോടുള്ള വിശ്വ സ്‌തതയുടെയും അനുസരണത്തിൻ്റെയും അടയാളമായി ഈ പ്രവർത്തി നമുക്ക് സന്തോ ഷത്തോടെ ചെയ്യാം. പരിശുദ്ധ പിതാവിനെയും സഭയെയും സ്നേഹിക്കുന്നവർ ഒഴികഴിവുകളും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത പിടിവാശിയും ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹത്തെ അനുസരിക്കും.

ഈ അതിരൂപതയും അതിലെ അത്മായരും സമർപ്പിതരും വൈദികരും എപ്പോഴും മാർപാപ്പയോടും സഭയോടുമുള്ള സ്നേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ തീരു മാനം അംഗീകരിച്ചുകൊണ്ട് ഈ സ്നേഹം ഉചിതമായും വ്യക്തമായും പ്രകടിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. തൻ്റെ സമൃദ്ധമായ കൃപയാൽ നമ്മുടെ ഉദാരമായ അനുസരണ ത്തിന് കർത്താവ് പ്രതിഫലം തരും.

മിശിഹാ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group