‘നൂറുമേനി’ ച​ങ്ങ​നാ​ശേ​രി അതിരൂപതാതല മത്സരം 23ന്

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ മാ​ർ​ത്തോ​മാ​ശ്ലീ​ഹാ​യു​ടെ 1950 ര​ക്ത​സാ​ക്ഷി​ത്വം, പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി സ​മാ​പ​നം, കേ​ര​ള​സ​ഭാ ന​വീ​ക​ര​ണം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച “നൂ​റു​മേ​നി വ​ച​നം ഹൃ​ദ​യ​ത്തി​ലും ജീ​വി​ത​ത്തി​ലും’’ എ​ന്ന ബൈ​ബി​ൾ വ​ച​ന മ​നഃ​പാ​ഠ പ​ദ്ധ​തി​യു​ടെ അ​തി​രു​പ​താ​ത​ല മ​ത്സ​രം 23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ അ​തി​രൂ​പ​ത​യി​ലെ 18 ഫൊ​റോ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ഫൊ​റോ​ന വി​കാ​രി​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കു​ടും​ബ കൂ​ട്ടാ​യ്മ – ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​ർ, ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റേ​ഴ്സ്, കു​ടും​ബ കൂ​ട്ടാ​യ്മ ഫൊ​റോ​ന ജ​ന​റ​ൽ ക​ൺ​വീ​നേ​ഴ്സ്, ഫൊ​റോ​ന സ​മി​തി അം​ഗ​ങ്ങ​ൾ, കു​ടും​ബ കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ് എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

250 ഇ​ട​വ​കക​ളി​ൽ ന​ട​ന്ന “നു​റു​മേ​നി’’ മ​ത്സ​ര​ത്തി​ൽ​ നി​ന്ന് 2500ന് ​മു​ക​ളി​ൽ ടീ​മു​ക​ളാ​ണ് അ​തി​രു​പ​താ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ട​വ​ക​യി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച ടീ​മു​ക​ൾ. ഇ​ട​വ​ക​യി​ൽ കു​ടും​ബ​മാ​യി 200 മാ​ർ​ക്കോ അ​തി​ൽ കൂ​ടു​ത​ലോ ല​ഭി​ച്ച ടീം. ​വ്യ​ക്തി​പ​ര​മാ​യി നൂ​റു മാ​ർ​ക്കോ അ​തി​ൽ കൂ​ടു​ത​ലോ ല​ഭി​ച്ച​വ​ർ എ​ന്നി​വ​രാ​ണ് അ​തി​രൂ​പ​താ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​തി​രു​പ​താ​ത​ല മ​ത്സ​ര​ത്തി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ളാ​ണ് ഫൈ​ന​ൽ ഗ്രാ​ൻ​ഡ്ഫി​നാ​ലെ മെ​ഗാ ഷോ ​മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. അ​വി​ടെ വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം 25,000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 15,000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 10,000 രൂ​പ, നാ​ലാം സ​മ്മാ​നം 5,000 രൂ​പ, അ​ഞ്ചാം സ​മ്മാ​നം 3,000 രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കും. അ​തി​രു​പ​താ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ജ​യി​ക​ളു​ടെ ലി​സ്റ്റു​ക​ൾ നു​റു​മേ​നി സൈ​റ്റി​ലേ​ക്കോ http://kudumbakkootayma.com/ലേ​ക്കോ 7306208356, 9961369380 എ​ന്നീ വാ​ട്സ്ആ​പ്പ് ന​മ്പ​റു​ക​ളി​ലേ​ക്കോ 18ന് ​മു​മ്പ് അ​യ​ച്ചു ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group