ഫാ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെർണാണ്ടസിനെ ഗോവ & ദാമൻ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫ്രാന്‍സിസ് മാർപാപ്പ നിയമിച്ചു.
നിലവില്‍ സെൻ്റ് പയസ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മുതല്‍ ആഗോള സിനഡിൻ്റെ രൂപതാ ഘട്ടത്തിൻ്റെ കോ-ഓർഡിനേറ്ററായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്.
1967 ഡിസംബർ 21-ന് ഗോവ ദാമന്‍ അതിരൂപതാതിർത്തിക്കുള്ളിൽ വരുന്ന ചന്തോർ എന്ന സ്ഥലത്തായിരുന്നു ജനനം. 1993 മെയ് 10-ന് ഗോവ ദാമൻ അതിരൂപത വൈദികനായി അഭിഷിക്തനായി. റാച്ചോളിലെ പാത്രിയാർക്കൽ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലൈസൻസും പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്റേറ്റും നേടിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m