സൗജന്യ ഡയാലിസിസ് കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

കാരുണ്യമുഖവുമായി എസ്. എം. വൈ. എം. ളാലം പഴയ പള്ളി യൂണിറ്റ്.

യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം പാലാ രൂപത അദ്ധ്യക്ഷൻ അഭ്യവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ഈശോയുടെ പീഡാനുഭവ കുരിശുമരണ ഉത്ഥാനത്തോട് അനുബന്ധിച്ച് എസ്. എം. വൈ. എം. ളാലം പഴയ പള്ളിയിലെ യുവാക്കൾ സമാഹരിച്ച തുക സന്മനസ്സ് കൂട്ടായ്മ ഭാരവാഹികൾക്ക് ബിഷപ്പ് കൈമാറി.

മാനവരോടുള്ള സ്നേഹം നിമിത്തം സ്വയം ഉരുകി തീർന്നു കൊണ്ട് ഈ ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു കുരിശു മരണം വരിച്ച് ഉയിർത്തെഴുന്നേറ്റ യേശുനാഥന്റെ ത്യാഗസ്മരണയെ അർത്ഥവത്താക്കി മാറ്റുകയാണ് ഈ യുവജനങ്ങളുടെ പ്രവർത്തി എന്ന് ബിഷപ്പ് പറഞ്ഞു.

വികാരി ഫാ.ജോസഫ് തടത്തിൽ, മാണി.സി.കാപ്പൻ എം.എൽ. എ,
ഫാ. ജോസഫ് ആലഞ്ചേരിൽ, യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു വാഴചാരിക്കൽ, യൂണിറ്റ് പ്രസിഡന്റ് ജോഫി ജെ ഞാവള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group