ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം: പുരോഹിതൻ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു

റഷ്യയിലെ ആരാധനാലയങ്ങളിൽ വെടിവയ്പ്പ്. ഡർബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ടു പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവയ്പ്പ് നടന്നത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പെടെ ഒൻപതുപേർ കൊല്ലപ്പെട്ടു.

ആയുധധാരികൾ പള്ളികളിലെത്തിയവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് പള്ളിയിൽ വലിയ രീതിയിൽ തീ പടർന്നു പിടിച്ചു. പള്ളിയിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. ആരാണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് വ്യക്തമല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group