കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ പി.ജി പ്രവേശനം നാളെ മുതല്‍

കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) പി.ജി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനം ജൂണ്‍ 26, 27 തീയതികളില്‍ നടക്കും.

ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറൈൻ മൈക്രോ ബയോളജി, ബയോ ടെക്നോളജി, എണ്‍വയണ്‍മെന്‍റല്‍ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്സി കോഴ്സുകളിലേക്കും എം.ബി.എ കോഴ്സിലേക്കുമുള്ള പ്രവേശനമാണ് 26ന് നടക്കുക.

അപ്ലൈഡ് ജിയോളജി, ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, മറൈൻ കെമിസ്ട്രി, ഫിസിക്കല്‍ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് ആൻഡ് ജിസ് എന്നീ എം.എസ്സി കോഴ്സുകളിലേക്കും എം.ടെക് കോഴ്സുകളിലേക്കുമുള്ള പ്രവേശനം 27നാണ്. രണ്ടു ദിവസവും രാവിലെ 10 മുതല്‍ ജനറല്‍ കാറ്റഗറിയിലും ഉച്ചക്ക് രണ്ടു മുതല്‍ റിസര്‍വേഷൻ വിഭാഗത്തിലുമായിരിക്കും പ്രവേശനം.

പി.ജി അപേക്ഷയോടൊപ്പം നല്‍കിയ ഓപ്ഷൻ പരിഗണിച്ചാണ് എൻട്രൻസ് റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ക്ക് അലോട്ട്മെന്‍റ് അനുവദിച്ചിരിക്കുന്നത്. എം.ബി.എ, എം.എസ്സി കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ പ്രവേശന സമയത്ത് അടക്കേണ്ട ഫീസ് 46,278 രൂപയാണ്. എം.എസ്സി -സ്റ്റാറ്റിസ്റ്റിക്സിന് 40,778 രൂപയും എം.ടെക് കോഴ്സുകളിലേക്ക് 51,778 രൂപയുമാണ് . എല്ലാ കോഴ്സുകളിലും ഫീസ് ഇളവിന് അര്‍ഹതയുള്ളവര്‍ 15,178 രൂപ അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kufos.ac.in ഫോണ്‍: 0484-2701085


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group