ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രൊലൈഫ്

എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടു പോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തോലറ്റ് ആവശ്യപ്പെട്ടു.

ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഉദരത്തിലെ കുഞ്ഞുങ്ങളുടെ ലിംഗനിർണ്ണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച കുഞ്ഞുങ്ങളെ കൊല ചെയ്യുന്നതും വർധിച്ചു വരാതെ ജാഗ്രതയോടെ പ്രവർത്തിക്കുവാൻ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ശ്രദ്ധിക്കണമെന്നും,
ആവശ്യമെങ്കിൽ ആശുപത്രികൾ, ലിംഗനിർണ്ണയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് ഇന്റലിജൻസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രൊ ലൈഫ് അപ്പോസ്തോലേറ്റ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group