ബെനിഗ്ന കാർഡോസോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന തിരുക്കർമ്മങ്ങൾ ഒക്ടോബറിൽ

‘ശുദ്ധതയുടെ ഹീറോയിൻ’ എന്നറിയപ്പെടുന്ന ബെനിഗ്ന കാർഡോസോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന തിരുക്കർമ്മങ്ങൾ ഒക്ടോബറിൽ നടക്കും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനോട് അനുബന്ധിച്ച് വിശുദ്ധയുടെ മുഖത്തിന്റെ ഏറ്റവും റിയലിസ്റ്റിക് ചിത്രം ക്രാറ്റോ (ബ്രസീൽ) രൂപത പുറത്തു വിട്ടു.

ബെനിഗ്ന കാർഡോസോ ഡാ സിൽവ 1928 ഒക്ടോബർ 15 -ന് ബ്രസീലിലെ സിയറയിലെ സാന്റാന ഡോ കാരിരിയിലാണ് ജനിച്ചത്. മറ്റൊരു കുട്ടി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ എതിർത്തതിനെത്തുടർന്ന് 13-ാം വയസ്സിൽ അവൾ കൊല്ലപ്പെട്ടു. അവളുടെ രക്തസാക്ഷിത്വത്തിന്റെ വാർഷികമായ ഒക്ടോബർ 24 -ന് തന്നെയാണ് ഈ കൗമാരക്കാരിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group