മിനിമം ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് പിഴ ഇനത്തിൽ ബാങ്കുകൾ പിടിച്ചെടുത്തത് കോടികൾ. മിനിമം ബാലൻസിന് പുറമേ, അധിക എടിഎം ഇടപാടുകൾക്കും, എസ്എംഎസിനും മറ്റ് സേവനങ്ങൾക്കും പ്രത്യേക ചാർജ് ഈടാക്കിയിട്ടുണ്ട്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും 5 സ്വകാര്യ മേഖലാ ബാങ്കുകളും 2018 മുതൽ പിഴയായും ചാർജായും 35,000 കോടി രൂപയാണ് ഈടാക്കിയത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ 5 സ്വകാര്യ ബാങ്കുകളാണ് പിഴ ഈടാക്കിയത്.
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനാൽ പൊതുമേഖല ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും 21,000 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്. അതേസമയം, അധിക എടിഎം ഇടപാടുകളുടെ ചാർജായി 8,000 കോടിയിലധികം രൂപയും, എസ്എംഎസ് ചാർജുകൾ വഴി 6,000 കോടിയിലധികം രൂപയും പിരിച്ചെടുത്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group