പൊ​തു​ഭ​വ​ന​മായ ഭൂ​മി​യുടെ സം​ര​ക്ഷ​ക​രാ​കാം: മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ

പാലക്കാട്‌: ധാര്‍മികതയും,പരിസ്ഥിതി ആധ്യാത്മികതയും ഉയര്‍ത്തിപ്പിടിച്ച് ഭൂമിയാകുന്ന പൊതുഭവനത്തിന്‌ പരിരക്ഷയേകാന്‍ എല്ലാ പരിശ്രമങ്ങളേയും എല്ലാവരും നെഞ്ചേറ്റണമെന്ന്‌ പാലക്കാട്‌ രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍.

ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ ‘ലൗദാത്തോ സി’ എന്ന ചാക്രിക ലേഖനത്തെ ആധാരമാക്കി പീപ്പിള്‍സ്‌ സര്‍വീസ്‌ സൊസൈറ്റി പാലക്കാട്‌ രൂപതയിലെ 127 ദേവാലയങ്ങളേയും 23 സ്ഥാപനങ്ങളേയും കേന്ദ്രീകരിച്ച്‌ നടപ്പിലാക്കുന്ന ഗ്രീന്‍ കാമ്പസ്‌ കാമ്പയിന്‍ ആന്‍ഡ്‌ ഡവലപ്മെന്റ്‌ ഓഫ്‌ മൈക്രോ ക്ലൈമറ്റ്‌ ലൊക്കേഷന്‍സ്‌ (ജിസിഡിഎം) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വികാരി ജനറാള്‍ മോണ്‍. ജീജോ ചാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹരിത കാമ്പസ്‌ രൂപീകരണവും സൂക്ഷ്മ കാലാവസ്ഥാ കേന്ദ്ര നിര്‍മിതിയുമാണ്‌ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group