ഓണക്കാലക്രമക്കേട്: എക്സൈസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

ഓ​​ണ​​ക്കാ​​ല​​ത്തോ​​ട​​നു​​ബ​ന്ധിച്ച് ചി​​ല ക​​ള്ളു​​ഷാ​​പ്പു​​ക​​ളി​​ലും ബാ​​റു​​ക​​ളി​​ലും പ​​രി​​ശോ​​ധ​​ന ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​യി ഉ​​ട​​മ​​ക​​ളി​​ൽ നിന്ന് ചി​​ല എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ​​താ​​യി സൂ​​ച​​ന​​ ലഭിച്ചതിനെ തുടർന്ന് സം​​സ്ഥാ​​ന​​ത്തെ 75 എ​​ക്സൈ​​സ് ഓ​​ഫീ​​സു​​ക​​ളി​​ൽ വി​​ജി​​ല​​ൻ​​സ് റെ​​യ്ഡ് ന​​ട​​ത്തി.

ബാ​​ർ, ക​​ള്ളു​​ഷാ​​പ്പ് ലൈ​​സ​​ൻ​​സ് നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കും പെ​​ർ​​മി​​റ്റു​​ക​​ൾ​​ക്കും വി​​രു​​ദ്ധ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ള്ളു​​ഷാ​​പ്പു​​ക​​ൾ​​ക്കും ബാ​​റു​​ക​​ൾ​​ക്കും ചി​​ല എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഒ​​ത്താ​​ശ ചെ​​യ്യു​​ന്ന​​താ​​യും വി​​ജി​​ല​​ൻ​​സ് ക​​ണ്ടെ​​ത്തി.

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ എക്സൈ​​സ് ഡി​​വി​​ഷ​​ൻ ഓ​​ഫീ​​സു​​ക​​ളി​​ലെയും തെ​​ര​​ഞ്ഞെ​​ടു​​ത്ത എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഓ​​ഫീ​​സു​​ക​​ളി​​ലും റേ​​ഞ്ച് ഓ​​ഫീ​​സു​​ക​​ളിലു​​മാ​​യി​​രു​​ന്നു ഓ​​പ്പ​​റേ​​ഷ​​ൻ കോ​​ക്ടെ​​യ്ൽ എ​​ന്ന പേ​​രി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30 മുതൽ ഒ​​രേ സ​​മ​​യം വി​​ജി​​ല​​ൻ​​സ് മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന തു​​ട​​ങ്ങി​​യത്. പ​​രി​​ശോ​​ധ​​ന രാ​​ത്രി​​ വ​​രെ നീണ്ടു.

വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ടി.​​കെ. വി​​നോ​​ദ് കു​​മാ​​റി​​ന്‍റെ നിർദ്ദേശപ്ര​​കാ​​രം ഐ​​ജി ഹ​​ർ​​ഷി​​ത അ​​ത്ത​​ല്ലൂ​​രി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് എ​​സ്പി ഇ.​​എ​​സ്.​​ ബി​​ജു​​മോ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group