പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

പുതിയ എഎവൈ കാര്‍ഡു വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജിആര്‍ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.

ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തിയാണ് വിതരണം. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച്‌ നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ പ്രദര്‍ശനവും ഡിജിറ്റല്‍ പോസ്റ്റര്‍ പ്രദര്‍ശനവും നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group