തിരുവോസ്തി അവഹേളിച്ച സംഭവം : പന്തം കൊളുത്തി പ്രകടനം നടത്തി

അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നിന്നും അതിവിശുദ്ധമായി കരുതുന്ന തിരുവോസ്തിയും പൂജ്യവസ്തുക്കളും മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

തിരുവോസ്തി അവഹേളിച്ച കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ‌എല്‍‌സി‌എ, കെ‌സി‌വൈ‌എം അർത്തുങ്കൽ സെന്റ് ജോർജ്ജ് യൂണിറ്റ് , തങ്കി മേഖലയോടൊപ്പം ചേർന്ന് പന്തം കൊളുത്തി പ്രകടനം നടത്തി.

ചതുപ്പുനിലത്ത് തിരുവോസ്തി വലിച്ചെറിഞ്ഞത് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ള അവഹേളനമാണെന്ന് കെ‌എല്‍‌സി‌എ സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് വൈസ് പ്രസിഡണ്ട് ടി എ ഡാൽഫിൻ, വിൻസ് പെരിഞ്ചേരി എന്നിവർ പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെസിവൈഎം ജനറൽസെക്രട്ടറി ജിജോ, തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇന്ന് കെഎൽസിഎ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അരൂർ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group