സമാധാനത്തിനായി മരിയന്‍ പ്രദിക്ഷണo നടത്തി വിശ്വാസികള്‍

വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ വേണ്ടി യേശുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന പഴയ നഗരമായ ജെറുസലേമിലെ ഹോളി സെപ്പൽക്കർ ദേവാലയത്തിന് സമീപം മരിയന്‍ പ്രദിക്ഷണo നടത്തി വിശ്വാസികള്‍.

കന്യകാമറിയത്തിൻ്റെ രൂപവുമായി പുരാതന തെരുവുകളിലൂടെ നടന്നു നീങ്ങിയ മരിയന്‍ പ്രദിക്ഷണത്തില്‍ വിശുദ്ധ നാട്ടില്‍ എട്ട് മാസമായി നീണ്ടു നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മാധ്യസ്ഥ യാചനയുമായി വിശ്വാസികൾ പ്രാർത്ഥനകൾ ഉയർത്തുകയായിരുന്നു.

സെൻ്റ് സേവ്യർ ദേവാലയത്തിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണത്തിൽ നിരവധി ബിഷപ്പുമാർ, ഫ്രാൻസിസ്‌ക്കൻ സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരോടൊപ്പം നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. സ്കൂൾ ഓഫ് ഫ്രെറസ്, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ചർച്ച്, ഫ്രാൻസിസ്കൻ സന്യാസിമാരുടെ ആസ്ഥാനം, ജെറുസലേമിലെ ഏറ്റവും പ്രശസ്തമായ രണ്ട് ഗേറ്റുകളായ ന്യൂ ഗേറ്റ്, ജാഫ ഗേറ്റ് എന്നിവയിലൂടെയാണ് പ്രദിക്ഷണം നീങ്ങിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group