ഛത്തീസ്ഗഡില്‍ ക്രൈസ്തവരുടെ നേർക്ക് ആസൂത്രിത ആക്രമണം

Planned attack on Christians in Chhattisgarh.


റായ്‌പുർ: ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ക്രിസ്തുമസ് ഒരുക്കമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികളെന്ന് കരുതപ്പെടുന്ന സായുധ സംഘം ക്രൂരമായ ആക്രമണം നടത്തിയതായി മാധ്യമ റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേൽക്കുകയും ആക്രമണത്തിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
​ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയാതിരിക്കാൻ
സംഭവസ്ഥലം സന്ദര്‍ശിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെകുറിച്ച് പോലീസ് ഇതുവരെ പ്രതികരിക്കാത്തത് ആക്രമണം നടന്നത് ഭരണകൂടത്തിന്റെ ഒത്താശയോടെയാണോ എന്ന സംശയം ബലപ്പെടുത്തുകയാണ്.

നവംബര്‍ 25ന് പുലര്‍ച്ചെ 2 മണിക്ക് നടന്ന ആക്രമണം നേരം പുലരുവോളം നീണ്ടുനിന്നുവെന്നും ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു നേരെ മദ്യപിച്ച് ആയുധവുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നും അക്രമത്തിനിരയായവർ പറഞ്ഞു.
ഛത്തീസ്ഗഡിലെ സിന്ധ്വാരം ഗ്രാമത്തില്‍ അരങ്ങേറിയ ഈ ആക്രമണം തികച്ചും ആസൂത്രിതമാണെന്നാണ് ഛത്തീസ്ഗഡ് ‘ക്രിസ്ത്യന്‍ ഫോറ’ത്തിന്റെ പ്രസിഡന്റായ അരുണ്‍ പന്നാലാല്‍ പറയുന്നത്. സംഭവസ്ഥലത്തിന്റെ ഫോട്ടോയോ, വീഡിയോയോ പകർത്തുന്നത് തടയാൻ ഗ്രാമവാസികള്‍ സംഭവസ്ഥലം കൈയേറിയിരിക്കുകയാണ്.
അരുണ്‍ പന്നാലാല്‍ സംഭവം പോലീസിനെ അറിയിച്ചെങ്കിലും അക്രമം നടന്ന കാര്യം പോലീസ് നിഷേധിക്കുകയാണുണ്ടായത്.

ആക്രമണം നടന്ന ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുവാന്‍ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നുവെന്നും ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറമിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് അരുണ്‍ ബാസ്താര്‍ മേഖലയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമുണ്ടാവാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തെ അപലപിച്ചുകൊണ്ട് ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്ജും രംഗത്തു വന്നിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും ഭാരതത്തിൽ
മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന്
ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അരുണ്‍ പന്നാലായും ആവശ്യപെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group