മതമൗലീക വാദം എല്ലാ മതവിശ്വാസങ്ങളെയും ദുഷിപ്പിക്കുo : മാർപാപ്പാ

മതമൗലീക വാദം എല്ലാ മതവിശ്വാസങ്ങളെയും ദുഷിപ്പിക്കുമെന്നും, ലോകസമാധാനവും ജനതകൾ തമ്മിലുള്ള ഐക്യവും സംജാതമാക്കുന്നതിൽ ആഗോള മതങ്ങൾ നിർവഹിക്കേണ്ട സുപ്രധാന പങ്കിനെക്കുറിച്ചും ലോക മത നേതാക്കളെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

കസാഖിസ്ഥാന്റെ തലസ്ഥാമായ നൂർ സുൽത്താൻ ആതിഥേയത്വം വഹിക്കുന്ന ആഗോള മതനേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ വാചാലനായി. അടിസ്ഥാനപരവും പ്രാഥമിക അവകാശവുമായ മതസ്വാതന്ത്ര്യം എല്ലായിടത്തും പ്രോത്സാഹിപ്പിക്കപ്പെടണം. മതസ്വാതന്ത്ര്യമെന്നാൽ ആരാധനാ സ്വാതന്ത്ര്യത്തിൽ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തന്റെ വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം നൽകാനും അടിച്ചേൽപ്പിക്കാതെ തന്നെ അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. യഥാർത്ഥ മാനവികതയ്ക്കും സമഗ്രമായ വളർച്ചയ്ക്കും മതസ്വാതന്ത്ര്യം ഏറെ പ്രധാനപ്പെട്ടതാണ്.

എന്നാൽ, മറ്റുള്ളവരുടേമേൽ തങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിക്കുകയോ മറ്റുള്ളവരുടെ വിശ്വാസം തടസപ്പെടുത്തുകയോ ചെയ്യാതെയാകണം നമ്മുടെ വിശ്വാസത്തിൽ നാം ജീവിക്കേണ്ടത്. മതപരിവർത്തനമോ മതവിശ്വാസങ്ങൾ നിർബന്ധിച്ച് അടിച്ചേൽപ്പിക്കുന്നതോ മനുഷ്യസ്വാതന്ത്ര്യത്തിന് ചേർന്നതല്ല. കാരണം, നാമെല്ലാവരും സ്വന്തന്ത്രരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വർഗത്തിലേക്ക് കണ്ണുനട്ട് ഒരുമിച്ച് സഞ്ചരിക്കാൻ വിളിക്കപ്പെട്ടവരാണ് നാം. സഹിഷ്ണുതയുള്ള മനോഭാവമാണ് ലോകത്തിന് ഇന്ന് ആവശ്യം-പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group