ദൈവം സഭയിലെ ഇടയ ശുശ്രൂഷ ഏല്‍പ്പിച്ചിരിക്കുന്നത് തന്‍റെ ഹൃദയത്തിന് ഇണങ്ങിയവരെ : കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ

ദൈവം സഭയിലെ ഇടയ ശുശ്രൂഷ ഏല്‍പ്പിച്ചിരിക്കുന്നത് തന്‍റെ ഹൃദയത്തിന് ഇണങ്ങിയ ശുശ്രൂഷകരെ തെരഞ്ഞെടുത്ത് അവരെ പരിശുദ്ധാത്മാവിനാല്‍ സ്ഥിരീകരിച്ചാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ കോര്‍എപ്പിസ്കോപ്പമാര്‍ സ്ഥാനമേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പല്‍ സുനഹദോസിന്‍റെ അംഗീകാരത്തോടെ പുതിയതായി കോര്‍ എപ്പിസ്കോപ്പമാരായി നിയമിതരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത്, മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍, റവ. ഫാ. ജോണ്‍ കാരവിള എന്നിവരാണ് സ്ഥാനമേറ്റത്. കുര്‍ബാന മധ്യേ കാതോലിക്കാ ബാവ പുതിയ കോര്‍ എപ്പിസ്കോപ്പമാരെ അംശവസ്ത്രങ്ങളും സ്ഥാന ചിഹ്നങ്ങളും അണിയിച്ചു.

ചടങ്ങില്‍ സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരായ സാമുവല്‍ മാര്‍ ഐറേനിയോസ് യൂഹാനോനന്‍ മാര്‍ ക്രിസോസ്റ്റം, വിന്‍സെന്‍റ് മാര്‍ പൗലോസ്, ആന്‍റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളി കാര്‍പ്പ്സ് എന്നിവരും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group