ഭൂമി സ്കെച്ച്, പ്ലാൻ സേവനനിരക്കുകൾ കുത്തനേ ഉയർത്തി

തിരുവനന്തപുരം: ഭൂമിയുടെ സ്കെച്ചിനും പ്ലാനിനും ഉള്‍പ്പെടെയുള്ള സേവന നിരക്കുകള്‍ കുത്തനെ വർധിപ്പിച്ച്‌ സർവേ വകുപ്പ്.

നികുതിയേതര വരുമാനം വർധിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണു നിരക്കുകള്‍ ഉയർത്തിയത്. സർവേയും ഭൂരേഖയും വകുപ്പ് ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങളുടേതടക്കമുള്ള ഫീസ് നിരക്കാണു വർധിപ്പിച്ച്‌ ഉത്തരവിറക്കിയത്. ഇതോടൊപ്പം ജീവനക്കാരുടെ പരീക്ഷകളുടെ ഫീസ് നിരക്കും വർധിപ്പിച്ചു.

നികുതിയേതര വരുമാനം കൂട്ടുന്നതിന്‍റെ ഭാഗമായാണ് 25 സേവനങ്ങളുടെ ഫീസ് നിരക്കില്‍ വർധന വരുത്തിയത്. ചെയിൻ സർവേ അടക്കം ജീവനക്കാർക്കു നല്‍കുന്ന ചില സേവനങ്ങളും നിരക്ക് വർധനയില്‍ ഉള്‍പ്പെടും. ഇപ്പോള്‍ പറയുന്ന തുക കൂടാതെ 18 ശതമാനം ജിഎസ്ടിയും അധികമായി നല്‍കണം. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള തുക ചുവടെ:

പ്രധാന സേവനങ്ങളും പുതുക്കി നിശ്ചയിച്ച നിരക്കും: താലൂക്ക് മാപ്പ് (ഷീറ്റ് ഒന്നിന്) 700 രൂപ, ജില്ലാ മാപ്പ് (ഷീറ്റ് ഒന്നിന്) 700 രൂപ, അളവ് പ്ലാൻ (മുൻ സർവേ -ഒരു ഷീറ്റ്) 510, ഫീല്‍ഡ് മെഷർമെന്‍റ് സ്കെച്ച്‌ (ഒരു സർവേ നന്പരിന്)- 500, ലാൻഡ് രജിസ്റ്റർ(ഒരു സബ്ഡിവിഷൻ)- 255, സെറ്റില്‍മെന്‍റ് രജിസ്റ്റർ (ഒരു സബ്ഡിവിഷൻ)- 255, ബേസിക് ടാക്സ് രജിസ്റ്റർ (ഒരു സബ്ഡിവിഷൻ)- 225, ഭൂമി കൈമാറ്റത്തിന് ഹാജരാക്കേണ്ട സർവേ മാപ്പ് അംഗീകരിക്കാൻ- 300, അഡീഷണല്‍ പകർപ്പ് അംഗീകരിക്കാൻ-100. ചെയിൻസർവേ പരീക്ഷ പ്രൈവറ്റ് രജിസ്ട്രേഷന് (റവന്യൂസ്റ്റാഫ്)-500, ചെയിൻ സർവേ-ഹയർ സർവേ സർട്ടിഫിക്കറ്റിന് -500.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group