‘അബോർഷൻ നിർത്തൂ; ജീവൻ സംരക്ഷിക്കൂ’: ജീവന്റെ സന്ദേശവുമായി കാശ്മീരിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന യുവാവ് ശ്രദ്ധേയനാകുന്നു..

ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കായി കാശ്മീരിലേക്ക് സൈക്കിൾ യാത്ര നടത്തുകയാണ് മലങ്കര കത്തോലിക്ക സഭയിലെ നാലഞ്ചിറ സെന്റ് മേരീസ് മേജർ സെമിനാരിയിലെ ദൈവശാസ്ത്ര വിദ്യാർത്ഥിയായ ബ്രദർ അരുൺ പുതുപ്പറമ്പൻ.

2022 ജനുവരി ഒന്നിന് തിരുവല്ലയിൽ നിന്നും ആരംഭിച്ച കാശ്മീർ യാത്ര 1050 കിലോമീറ്ററുകൾ പിന്നിട്ട് ഇപ്പോൾ മഹാരാഷ്ട്രയിലെ കോലാപൂർ എന്ന സ്ഥലത്ത് എത്തിനിൽക്കുകയാണ്. ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം എന്നും തന്റെ യാത്ര ആരംഭിക്കുന്നത്.

ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി സ്വദേശിയായ ബ്രദർ അരുണിന് ഈ യാത്ര കൊണ്ട് ഒരു ലക്ഷ്യമുണ്ട്. ‘അബോർഷൻ നിർത്തൂ; ജീവൻ സംരക്ഷിക്കൂ’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിൽ പ്രധാനം.

മൂന്നു മാസങ്ങൾക്കുള്ളിൽ കാശ്മീരിൽ എത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ഈ സൈക്കിൾ യാത്രക്ക് പ്രധാനമായും മൂന്നു ലക്ഷ്യമാണ് ഉള്ളതെന്ന് ബ്രദർ പറയുന്നു.

1. ഗർഭഛിദ്രത്തിലൂടെ ജീവൻ നഷ്ടപ്പെട്ട അനേകം കുഞ്ഞുങ്ങൾ

2. പിഞ്ചുകുഞ്ഞുങ്ങളെ ഗർഭഛിദ്രത്തിലൂടെ കൊല്ലാൻ കൂട്ടു നിന്നവർ

3. ഗർഭഛിദ്രത്തിനു ശേഷം ചെയ്തുപോയ തെറിനെക്കുറിച്ച് വേദനിക്കുന്നവർ
ഇവർക്കെല്ലാമായി പ്രാർത്ഥിക്കുക. തന്റെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈ യാത്രയിലൂടെ ഇപ്പോൾ കൈവന്നിരിക്കുന്നത്

“ഭ്രൂണഹത്യക്ക് വിധേയമായി ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചിന്ത എന്റെ മനസിനെ ഇടയ്ക്കിടെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. അവരെ സംരക്ഷിക്കാനുള്ള ഒരു ആശയമാണ് ഈ യാത്രയുടെ തീം ആയി തിരഞ്ഞെടുത്തത്.
ബ്രദർ അരുൺ പറയുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group