ജീവന്റെ സംരക്ഷണത്തെക്കുറിച്ച് പുതിയ മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍

ജീവന്റെ സംരക്ഷണത്തെക്കുറിച്ചും രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍.

കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ പിന്‍ഗാമിയായാണ് ക്ലോഡിയ ഷെയ്ന്‍ബോം മെക്‌സിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്തത്.

രാജ്യത്ത് നടമാടുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ സംഘങ്ങളെ നിരായുധീകരിക്കാനും സമൂഹത്തിന്റെ സംരക്ഷണത്തിനുമായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബിഷപ്പുമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m