ദേവീപൂജ സ്ക്കൂളുകളിൽ നടത്തണമെന്ന ഭരണകൂടത്തിന്റെ സർക്കുലറിനെതിരെ പ്രധിഷേധിച്ച് ക്രിസ്ത്യൻ സംഘടനകൾ

ദാദ്ര നഗർ ഹവേലി, ദാമന്‍ ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ, സർക്കാർ സ്കൂളുകളിലും വസന്ത പഞ്ചമി ദിനത്തിൽ ദേവീപൂജ നടത്തണമെന്ന സർക്കാർ പുറത്തിറക്കിയ സർക്കുലറിനെതിരെ ക്രിസ്ത്യൻ സംഘടനാ പ്രതിഷേധിച്ചു. സർക്കുലർ പിൻവലിക്കണമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം (UFU) ഭരണകൂടത്തോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടു.വസന്ത പഞ്ചമി ദിനത്തിൽ എല്ലാ സ്കൂളുകളും നിർബന്ധമായും സരസ്വതി ദേവിയുടെ പൂജയും പ്രാർത്ഥനയും നടത്തി അതിന്റെ റിപ്പോർട്ടും ഫോട്ടോയും സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. സർക്കുലർ മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും നടത്തുവാനും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു .അവകാശങ്ങളെ ബാധിക്കുന്നതാണ് എന്ന് UFU കൺവീനർ AC മൈക്കേൽ പറഞ്ഞു .ഭരണകൂടം ഇതിനുമുൻപും ക്രൈസ്തവരോട് പക്ഷപാതമായി പെരുമാറിയിട്ടുണ്ടെന്നും 2019 ൽ ദുഃഖ വെള്ളിയാഴ്ച ഗസറ്റഡ് അവധി ദിവസമല്ലാതാക്കാൻ ശ്രമം നടത്തിയതായി അദ്ദേഹം ചൂണ്ടി കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group