ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചൂട്ടാട് അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച്‌ തോണി മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഹറുദുംഗയിലെ കോക്കന്‍ മണ്ഡലിൻ്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അപകടം. പുറങ്കടലിലെ വലിയ മത്സ്യബന്ധനയാനമായ ലെയ്‌ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്. ഇതിലെ ജീവനക്കാര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന കോക്കന്‍ മണ്ഡലിനെ കാണാതാവുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി ഞായറാഴ്ച്ച രാത്രിയില്‍ നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്നു രാവിലെ മുതല്‍ വീണ്ടും ആരംഭിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group