കർണ്ണാടകയിലെ സെന്റ് വിൻസെന്റ് പോൾ സ്കൂൾ ഉൾപ്പെടെ ഏഴ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി.
സ്കൂളുകളിലെ കംപ്യൂട്ടറുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് സ്കൂളുകളുടെ പരിസരങ്ങളിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്.
രാവിലെ സന്ദേശം കണ്ടയുടനെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചിരുന്നു. എല്ലാ സ്കൂളുകളിലേക്കും ഒരേ സന്ദേശമാണ് എത്തിയിരിക്കുന്നത്. ബോംബുകൾ ഒരിടത്തുനിന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ ഭീഷണി വ്യാജമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group