മണിപ്പുരില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം; ചങ്ങനാശേരി അതിരൂപത മാതൃകയാകുന്നു

കോട്ടയം :മ​ണി​പ്പു​രി​ലെ പ്ര​തി​സ​ന്ധി​യി​ൽ പ​ഠ​നം മു​ട​ങ്ങി​യ 60 വി​ദ്യാ​ര്‍ത്ഥിക​ള്‍ക്ക് കേ​ര​ള​ത്തി​ൽ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ​ഠ​നസൗ​ക​ര്യം ന​ൽ​കി​യാ​ണ് വ​ലി​യ ദൗ​ത്യം അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്ന​ത്.

അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം കു​റ്റി​ച്ച​ല്‍ ലൂ​ര്‍ദ്മാ​താ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ൻസി​ലെ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലാ​ണ് മ​ണി​പ്പുരി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍ത്ഥി സം​ഘ​ത്തി​നു പ​ഠ​ന ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്.

വി​വി​ധ എ​ന്‍ജി​നി​യ​റിം​ഗ് ട്രേ​ഡു​ക​ളി​ലും ബി​കോം, ബി​എ ഇം​ഗ്ലീ​ഷ്, ഹോട്ടൽ മാനേജ്മെന്‍റ് തു​ട​ങ്ങി​യ ആ​ര്‍ട്‌​സ് വി​ഷ​യ​ങ്ങ​ളി​ലു​മാ​ണ് വി​ദ്യാ​ര്‍ത്ഥിക​ള്‍ പ​ഠ​ന​ത്തി​നാ​യി ചേ​ര്‍ന്നി​രി​ക്കു​ന്ന​ത്. മ​ണി​പ്പു​രി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ച് പ​രീ​ക്ഷ​ക​ളു​ടെ​യും മെ​രി​റ്റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ര്‍ത്ഥിക​ള്‍ക്ക് പ്ര​വേ​ശ​നം ന​ല്‍കി​യ​ത്.

ഇ​തി​ന​കം ഇ​രു​പ​തു വി​ദ്യാ​ര്‍ത്ഥിക​ള്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള നാ​ല്പ​തു വി​ദ്യാ​ര്‍ത്ഥിക​ള്‍ ഈ ​ആ​ഴ്ച​യി​ല്‍ എ​ത്തി​ച്ചേരും. ഈ ​മാ​സം 20ന് ​ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. കോ​ള​ജി​ന്‍റെ ര​ണ്ട് ഹോ​സ്റ്റ​ലു​ക​ളി​ല്‍ ഈ ​കു​ട്ടി​ക​ള്‍ക്കു സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻസ് ഡ​യ​റ​ക്ട​ര്‍ ഫാ.​ബി​ജോ​യി അ​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group