സാഹോദര്യം പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് : കാതോലിക്ക ബാവ

മതങ്ങളും സഭകളും തമ്മിൽ സാഹോദര്യം പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവാ.

കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 18-ാമത് ജോൺപോൾ പാപ്പ പുരസ്‌കാര സമർപ്പണവും അനുസ്മ‌രണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് സ്ഥാപക ഡയറക്ടർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ. ജോജോ വി. ജോസഫ്, കോട്ടയം പൂവന്തുരുത്ത് തിരുഹൃദയ കോളജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ആലിസ് മണിയങ്ങാട്ട്, കാരിത്താസ് ആശുപത്രിയിലെ സീനിയർ ഇന്‍റര്‍നാഷ്ണല്‍ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്‌സൺ എന്നിവർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

നിർമിതബുദ്ധി ഉപയോഗിക്കുമ്പോൾ മനുഷ്യസമൂഹത്തിനുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കാൻ ശ്രദ്ധ വേണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജോൺ പോൾ പാപ്പയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നത് ജീവിതത്തിലെ നിർണായക നിമിഷമെന്നു പറഞ്ഞ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കേരളത്തിൽ എല്ലാ കാര്യത്തിലും വിദ്വേഷത്തിൻ്റെ വിളവെടുപ്പാണ് നടക്കുന്നതെന്നും വൈകാരികത ആളിക്കത്തിക്കാതെ മാനവികതയ്ക്ക് മുൻതൂക്കം നൽകണമെന്നും മറുപടി പ്രസംഗത്തിൽ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m