ഇ​ടു​ക്കി രൂ​പ​തയുടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി പ​ഠ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു

ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി ന​വം​ബ​ർ 19 മു​ത​ൽ 21 വ​രെ അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​തി​നുള്ള പ​ഠ​ന​രേ​ഖ അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ട​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

രൂ​പ​താ​ധ്യ​ക്ഷ​നും വൈ​ദി​ക – സ​ന്യ​സ്ത – അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും ഉ​ൾ​കൊ​ള്ളു​ന്ന ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ് എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി. ഇ​ടു​ക്കി രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾക്കൊ​രു​ക്ക​മാ​യി ഒ​രു പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന ക​ർ​മ​രേ​ഖ​ക്ക് രൂ​പം കൊ​ടു​ക്കു​ക എ​ന്ന​താ​ണ് അ​സം​ബ്ലി​യു​ടെ ല​ക്ഷ്യം. കു​ടും​ബ​ങ്ങ​ളി​ലെ അ​ജ​പാ​ല​ന സാ​ക്ഷ്യം, യു​വ​ജ​ന പ്രേ​ഷി​ത​ത്വം എ​ന്നി​വ​യാ​ണ് എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി​യു​ടെ പ​ഠ​ന വി​ഷ​യ​ങ്ങ​ൾ. ഈ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് രൂ​പ​ത​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത് ഇ​ട​വ​ക, ഫെ​റോ​നാ ത​ല​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കും.

ജോ​യി പ്ലാ​ത്ത​റ, സ​ണ്ണി ക​ടൂ​ത്താ​ഴെ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി​യു​ടെ പ്രാ​ധാ​ന്യ​വും ആ​ശ​ങ്ക​യും രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group