ക്‌നാനായ പ്രേഷിത കുടിയേറ്റ സംഗമം ഏഴിന്

കോട്ടയം :ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ഴി​നു കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ സം​ഗ​മ​വും ക്‌​നാ​യി തോ​മാ​ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക്നാ​യി തോ​മാ ന​ഗ​റി​ല്‍ കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ല്‍ പ​താ​ക ഉ​യ​ര്‍ത്തു​ന്ന​തോ​ടെ ദി​നാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും. മൂ​ന്നി​നു കോ​ട്ട​പ്പു​റം കോ​ട്ട​യി​ലെ ഹോ​ളി ഫാ​മി​ലി ചാ​പ്പ​ലി​ല്‍ കോ​ട്ട​യം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി നടക്കും. കാ​ക്ക​നാ​ട് സെ​ന്‍റ് കു​ര്യാ​ക്കോ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​സ്റ്റീ​ഫ​ന്‍ ക​ണ്ടാ​ര​പ്പ​ള്ളി​ല്‍ പൂ​ര്‍വി​ക അ​നു​സ്മ​ര​ണ പ്രാ​ർത്ഥന​യ്ക്കു നേ​തൃ​ത്വം ന​ല്‍കും.

തു​ട​ര്‍ന്നു ക്നാ​യി തോ​മാ ന​ഗ​റി​ലേ​ക്കു പ്രേ​ഷി​ത കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ റാ​ലി നടക്കും. തുടർന്ന്കെ​സി​സി പ്ര​സി​ഡ​ന്‍റ് പി.​എ. ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന പ്രേ​ഷി​ത കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാ​ളും കെ​സി​സി ചാ​പ്ലെ​യി​നു​മാ​യ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത്, തുടങ്ങിയവർ സംസാരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group