ക്രിസ്ത്യന്‍സ് പാര്‍ട്ടിയുടെ വിജയം തടഞ്ഞ് കഞ്ചാവ് ലോബി

ക്രിസ്ത്യന്‍സ് പാര്‍ട്ടിയെ മറികടന്ന് കഞ്ചാവിന്റെ ഉപയോഗം പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ലീഗലൈസ് കാനബിസ് പാര്‍ട്ടി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ വിജയം നേടി.ഉപരി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് ലീഗലൈസ് കാനബിസ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പാര്‍ട്ടി രണ്ട് സീറ്റിലും ഡേലൈറ്റ് സേവിംഗ് പാര്‍ട്ടി ഒരു സീറ്റിലും വിജയിച്ചത്. ഓസ്ട്രേലിയന്‍ ഉപരി സഭയില്‍ ലീഗലൈസ് കാനബിസിനു പ്രാതിനിധ്യം ലഭിച്ചത് ഓസ്‌ട്രേലിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.കാനബിസ് പാര്‍ട്ടി നേടിയ വിജയം നിര്‍ഭാഗ്യകരമാണെന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടി വെസ്റ്റേണ്‍ ഓസ്ട്രേലിയ സ്റ്റേറ്റ് ഡയറക്ടര്‍ മേരിക്ക ഗ്രീന്‍വാള്‍ഡ് പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടിയുടെ തീരുമാനമാണ് നിരാശാജനകം. അവര്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടി തിരഞ്ഞെടുക്കപ്പെടുമായിരുന്നു. ചില മേഖലകളില്‍ വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ സങ്കടകരമായ കാര്യം കൈസ്തവരുടെ മൂല്യങ്ങളേക്കാള്‍ ലേബര്‍ പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത് പുകവലിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കാണ്. വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്,
മേരിക്ക ഗ്രീന്‍വാള്‍ഡ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group