കാരിസ് ഇന്റര്‍നാഷണല്‍ മോഡറേറ്റര്‍ രാജിവച്ചു; പുതിയ മോഡറേറ്ററെ മാര്‍പാപ്പ നിശ്ചയിക്കും

വത്തിക്കാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരിസ് ഇന്റര്‍നാഷണല്‍ മോഡറേറ്റര്‍ ഡോ. ജീന്‍ ലുക്ക് മോയന്‍സ് രാജിവച്ചു. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണു രാജിവയ്ക്കുന്നതെന്ന് മാര്‍പാപ്പായ്ക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുതിയ മോഡറേറ്ററെ മാര്‍പാപ്പ നിശ്ചയിക്കും.രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് 2019 ജൂണ്‍ എട്ടിനാണ് “ജീവന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക”എന്ന ലക്ഷ്യത്തോടെ കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുമുള്ള ശുശ്രൂഷാ സംവിധാനമായ കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ ഇന്റര്‍നാഷണല്‍ സര്‍വീസ് (കാരിസ്) എന്ന സംവിധാനം രൂപീകരിച്ചത്. അതിന്റെ മോഡറേറ്ററായി ജീന്‍ ലുക്കിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് നിയമിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group