കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷന് സർവ്വകലാശാല പദവി നൽകി

ചൈനീസ് ഭരണ പ്രദേശത്തെ ആദ്യത്തെ സർക്കാർ അംഗീകൃത കത്തോലിക്കാ സർവ്വകലാശാലക്ക് സർക്കാർ അംഗീകാരം.

കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനെ (സി ഐ എ ച്ച്‌ ഇ ) സർവ്വകലാശാല പദവി നൽകി ഹോങ്കോംഗ് സർക്കാർ അംഗീകരിച്ചതോടെയാണ് ഹോങ്കോംങ്ങിൽ ആദ്യ കത്തോലിക്ക സർവകലാശാല തുടക്കം കുറിക്കുന്നത്.

സെന്റ് ഫ്രാൻസിസ് യൂണിവേഴ്‌സിറ്റി എന്ന പേര് നൽകപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം വിശ്വസത്തിന്റെ നാഴികക്കല്ലാണെന്നും ഹോങ്കോങ്ങിലെ യുവജനങ്ങൾക്ക് നിലവാരമുള്ളതും യോജിച്ചതും വൈവിധ്യമാർന്ന പഠന നിലവാരം ലഭ്യമാക്കാനുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിതെന്നും വിദ്യാഭ്യാസ സെക്രട്ടറി ക്രിസ്റ്റീൻ ചോയ് യൂക്-ലിൻ പറഞ്ഞു.

രണ്ടായിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികള്‍ക്കായി സാമൂഹിക ശാസ്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികശാസ്ത്രം തുടങ്ങി മുപ്പത്തഞ്ചു വ്യത്യസ്ത വിഷയങ്ങളിൽ പോസ്റ്റ്- സെക്കൻഡറി കർമ്മ പരിപാടികൾ വാഗ്ദാനം ചെയ്യുന്ന സർവ്വകലാശാല അംഗീകാരമുള്ള നാലാമത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group