കൊച്ചി :മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നല്‍കുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പാരിതോഷികം നല്‍കും.
മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ 25 ശതമാനമാണ് സമ്മാനമായി നല്‍കുക. പരമാവധി 2500 രൂപയാണ് പാരിതോഷികമായി നല്‍കുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
മാലിന്യം നിക്ഷേപിക്കുന്നവരേക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ ചിത്രം, വിഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്നാവും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുക. പിഴത്തുക ലഭിച്ച് 30 ദിവസത്തില്‍ പാരിതോഷികം വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതിനായി രജിസ്റ്ററും സൂക്ഷിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group