വിദ്യാർത്ഥി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി പ്രത്യേക സെൽ

വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും അവരുടെ പരാതികൾ അറിയാനും സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും പ്രത്യേക സെൽ തുടങ്ങാൻ സർക്കാർ ഉത്തരവ്. ഒരു മാസത്തിനകം തന്നെ സെൽ രൂപികരിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. വിദ്യാർത്ഥി, അധ്യാപകർ, പി.ടി.എ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കേണ്ടത്. സമിതിയിലേക്കുള്ള വിദ്യാർത്ഥികളെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനൊപ്പം തന്നെ തിരഞ്ഞെടുക്കും. ഇതിനായി നിയമഭേദഗതി വരും. നിയമം ലംഘിച്ചാൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കും. സഹായധനം പിൻവലിക്കൽ, കോഴ്‌സുകൾ വിലക്കൽ തുടങ്ങിയ നടപടികളാണ് കോളേജിന് നേരെ സ്വീകരിക്കുക. ‘വിദ്യാർത്ഥികളുടെ അവകാശപത്രിക’ ഉടൻ പുറത്തിറക്കും. സെൽ അംഗങ്ങളുടെ പേരും നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group